Monday, October 18, 2010

pranayinicku

                                        
അറിയില്ല പ്രിയേ നീ ആരാണെന്ന്
അറിയില്ലെനിക്ക് നിന്‍ ജീവരാഗം
അഴകെഴും നിന്‍ ഓര്‍മ്മകളില്‍
അരിയാതലിയുമെന് ആത്മരാഗം
മിഴികളിലായിരം നൊമ്പരങ്ങളില്‍ നിന്‍
മിഴിവാര്‍ന്ന കിരണങ്ങള്‍ തന്‍ സ്വപ്ന ശോഭ 
ഹൃദയതിലഴകെഴും പ്രണയകാവ്യം,നിന്‍  ചെച്ചുണ്ടില്‍  പൂക്കുമാ മന്തഹാസം.
പാരിപ്പരന്നിടുമാ മുടിയിഴകള്‍ നിന്‍ 
സൗന്ദര്യ രൂപത്തിന്‍ ലോലഭാവം 
കരളില്‍ തളിരിടുമ തരിവലകള്‍ക്ക് 
നിന്‍ സ്വപ്ന വിഹായസിന്‍ സര്‍ഗ രാഗം 
കൊഞ്ഞിക്കരയുന്ന കിന്നാരങ്ങള്‍ നിന്‍,
തുള്ളിതുളുംബും പാദസ്വരങ്ങള്‍ 
അറിയുന്നു ഞാന്‍, ഇന്ന് എനിക്കു നീ ആരാണെന്ന്..
നീയാണ് നീയാണ് ഇന്നെനിക്കു എല്ലാമെന്ന്.....